Pages

Microsoft Mesh

 https://youtu.be/lhKn9mjy_QM



Microsoft Mesh enna സാങ്കേതിക വിദ്യ പരിചയപ്പെടാം


"Hello Ignite, For everyone joining around the world thank you for joining, I am Simon Skaria, one of the co-creators of Microsoft Mesh"-ലോകം ഉറ്റുനോക്കിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ചടങ്ങിൽ എറണാകുളം മണീട് സ്വദേശിയായ സൈമൺ സ്കറിയ പുതിയ പ്രോ‍ഡക്റ്റിനെക്കുറിച്ച് വിവരിച്ചപ്പോൾ കൊടുമുടി കയറിയത് മലയാളികളുടെ അഭിമാനം.


വിവിധ രാജ്യങ്ങളിലിരിക്കുന്നവർക്ക് സമയവും ദൂരവും കടന്ന് ഒരു മേശയ്ക്കും ചുറ്റുമിരുന്ന് സംസാരിക്കാവുന്ന ത്രീഡി ഡിജിറ്റൽ മീറ്റിങ് സംവിധാനമാണ് മെഷ് എന്ന് പേരിട്ടിരിക്കുന്ന ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ. അമേരിക്കയിലെ വീട്ടിലിരുന്നുകൊണ്ട് പേരക്കുട്ടിക്ക് അപ്പൂപ്പന്റെ പിറന്നാൾ നടക്കുന്ന കോട്ടയത്തെ വീട്ടിൽ ഹോളോഗ്രാമായി എത്താം.


വിഡിയോ കോളുകളുടെ ഘടന അടിമുടി മാറ്റിമറിക്കുന്ന ഹോളോപോർ‌ട്ടേഷൻ സാങ്കേതികവിദ്യയായ 'മെഷ്' (Mesh) രണ്ടാഴ്ച് മുൻപാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് സമ്മേളനത്തിൽ നടന്ന അവതരണത്തിൽ പ്രശസ്ത സംവിധായകൻ ജയിംസ് കാമറൂൺ വരെ ഈ വിദ്യയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തി.


യഥാർഥ കാഴ്ചയിലേക്ക് കൃത്രിമമായി സൃഷ്ടിച്ചെടുത്ത മറ്റൊരു കാഴ്ചയോ വസ്തുവോ സന്നിവേശിപ്പിക്കുന്ന മിക്സ്ഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് മാജിക് ടെക്നോളജി എന്നു വിശേഷിപ്പിക്കുന്ന 'മെഷി'ന്റെ അടിസ്ഥാനം.

No comments:

Post a Comment

Creating a copy of a physical hard drive (HDD), including its operating system (OS), to a virtual hard drive (VHD) image

Creating a copy of a physical hard drive (HDD), including its operating system (OS), to a virtual hard drive (VHD) image involves several st...